ബാണാസുരസാഗര്‍ ഡാമിലേക്ക് പോകുന്ന റോഡിന്റെ പ്രവര്‍ത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും വീട്ടുകാര്‍ക്ക് പൊളിച്ചുമാറ്റിയ വഴി പുനസ്ഥാപിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാണാസുര ജലസേചന പദ്ധതിയുടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. കനാല്‍ പ്രവര്‍ത്തിക്കു വേണ്ടി 5 മീറ്ററോളം റോഡ് കുഴിച്ച് താഴ്ത്തിയിരുന്നു.ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഇന്നു തന്നെ രണ്ടു പ്രവര്‍ത്തികളും ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി കെ ഹാരിസ്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ . മണ്ഡലം സെക്രട്ടറി സി ഇ ഹാരിസ് . മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാന്‍ ഖാഞ്ഞായി . വി പി അബദുറഹ്‌മാന്‍ .വാര്‍ഡ് മെമ്പര്‍ സാജിത നൗഷാദ് . കെ സി ഇബ്രാഹിം അഷ്‌റഫ് . അച്ചൂസ് .CK അബ്ദുള്‍ ഗഫൂര്‍ .പി.ശരി ഫ് .മുസ്തഫ. അഷ്‌കര്‍ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു