ഉദ്ഘാടനത്തിനൊരുങ്ങി ബത്തേരിയിലെ റെസ്റ്റ് ഹൗസ്

0

ബത്തേരിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള റെസ്റ്റ് ഹൗസ് ഒരുങ്ങി. മൂന്ന് കോടി എഴുപത് ലക്ഷം രൂപ ചെലവഴിച്ചാണ് റസ്റ്റ് ഹൗസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബത്തേരി പൊലിസ് സ്റ്റേഷന് എതിര്‍വശം പൊതുരമാരമത്ത് വകുപ്പാണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്.ശീതീകരിച്ച രണ്ട് സ്യൂട്ടുകള്‍ ഉള്‍പ്പടെ 9മുറികളും അമ്പത് പേര്‍ക്ക് ഇരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍ എന്നിവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. കൂടാതെ പാര്‍ക്കിങ് ഗ്രൗണ്ടും ഉണ്ട്. റെസ്റ്റ് ഹൗസിലേക്ക് വൈദ്യുതി കണക്ഷന്‍, സിസിടിവി ക്യാമറകള്‍ എന്നിവ സ്ഥാപിക്കലും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നിലവില്‍ കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി എന്നിവിടങ്ങളിലാണ് പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ഉള്ളത്. അതേസമയം ഒരുപതിറ്റാണ്ടുമുമ്പ് നിര്‍മ്മാണം ആരംഭിച്ച ബത്തേരിയിലെ ഡിറ്റിപിസി ഗസ്റ്റ്ഹൗസ് നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!