എബിസി യൂണിറ്റ് പ്രവര്‍ത്തനരഹിതം

0

സുല്‍ത്താന്‍ബത്തേരി ആരംഭിച്ച ജില്ലയിലെ തെരുവ്‌നായ നിയന്ത്രണ പരിപാടി എബിസി യൂണിറ്റാണ് അടഞ്ഞുകിടക്കുന്നത്. തെരുവുനായ ശല്യം രൂക്ഷമാകുകയും മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന് ഭീഷണിസൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ജില്ലയിലെ എബിസി യൂണിറ്റ് അടഞ്ഞുകിടക്കുന്നത്. ആദ്യം ജില്ലാപഞ്ചായത്ത് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം പിന്നീട് കുടുംബശ്രീമുഖാമന്തരമായി പ്രവര്‍ത്തനം. എന്നാല്‍ ഇതു പരാജയപ്പെട്ടതോടെ മൃഗസംരക്ഷണവകുപ്പുതന്നെ യൂണിറ്റ് ഏറ്റെടുത്തു. കുറച്ചുനാള്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം നടക്കുകയും ചെയ്തു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകയിരുത്തുന്ന തുകകൊണ്ടായിരുന്നു യൂണിറ്റിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഫണ്ട് തീര്‍ന്നതോടെ പ്രവര്‍ത്തനവും താളംതെറ്റി.

 

നിലവില്‍ മൃഗസംരക്ഷണവകുപ്പിന്റെ കൈവശമുള്ള യൂണിറ്റ് അനാഥമായി കിടക്കുകയാണ്. ഇത് എത്രയുംവേഗം പ്രവര്‍ത്തന സജ്ജമാക്കി തെരുവുനായ വന്ധ്യംകരണം നടത്തി വംശവര്‍ദ്ധനവ് തടയണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം കേന്ദ്രത്തില്‍ തെരുവുനായക്കളെ പിടികൂടി താമസിപ്പിക്കാനുളള ഷെല്‍ട്ടറിന്റെ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എത്രയുംവേഗം നിര്‍മ്മാണം പൂര്‍ത്തീകരിച്ച യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും വെറ്ററിനറി പോളി ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!