എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം: പരിശീലന ക്യാമ്പിന് തുടക്കം

0

പഠനത്തോടൊപ്പംതൊഴില്‍ പരിശീലനവും നേടി സ്വയം പര്യാപ്തത കൈവരിക്കുകയാണ് അരിമുള എയുപി സ്‌കൂളിലെ 6,7 ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ . കുട്ടികള്‍ക്ക് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്യാമ്പ് തുടങ്ങി.സ്‌കൂളിലെ നുറോളം കുട്ടികള്‍ക്കാണ് പരിശിലനം .പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഉല്‍പ്പാദന യൂണിറ്റില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണവും കേടായവ നന്നാക്കുന്നതിനും സംവിധാനമുണ്ട് . വരും നാളുകളില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി എല്‍ഇഡി ബള്‍ബ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കും . പരിശീലന പരിപാടി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു..പ്രവര്‍ത്തിപരിചയ റീജണല്‍ ഫോര്‍മാന്‍ ആലി ഹസന്‍ പദ്ധതി വിശദീകരണം നടത്തി .ബ്ലോക്ക് പഞ്ചായത്തംഗം നിത്യാ വിജയകുമാര്‍ , മിനി സുരേന്ദ്രന്‍ , പ്രധാനാദ്ധ്യാപികഉഷാ എം , സ്‌കൂള്‍ മാനേജര്‍ ,രജിത്ത് ദിവാകരന്‍,ജോര്‍ജ്ജ് പുല്‍പ്പാറ ,പിടിഎ പ്രസിഡന്റ് സുനോയി , ഷീനറെജി .പി പി മജീദ്തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!