സമ്പൂര്‍ണ്ണ ശുചീകരണത്തിന് അഴകേറും ചെന്നലോട് ക്യാമ്പയിന്‍

0

ചെന്നലോട് പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ ശുചിത്വവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അഴകേറും ചെന്നലോട് ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗം ജോസ് മുട്ടപ്പള്ളി അധ്യക്ഷനായിരുന്നു. സംവിധായകനും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ നിര്‍മല്‍ ബേബി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള പരിസരം എന്ന ലക്ഷ്യത്തോടെ ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ ജനകീയമായി ശുചീകരിക്കുന്നതോടൊപ്പം ഓരോ കുടുംബവും വീടും പരിസരവും ശുചീകരിക്കും. അങ്ങനെ ആരോഗ്യമുള്ള, ശുചിത്വമുള്ള ഒരു നാടിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് അഴകേറും ചെന്നലോട് ക്യാമ്പയിനിലൂടെ നടപ്പിലാക്കുക. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും. വാര്‍ഡ് വികസന സമിതി, തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം, ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, അഗ്രോ ക്ലിനിക് കമ്മിറ്റി, ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് സിറില്‍, കൃഷി ഓഫീസര്‍ എം ജയരാജന്‍, ദേവസ്യ മുത്തോലിക്കല്‍, എ ഡി ഡേവിഡ്, എ കെ മുബഷിര്‍, സാഹിറ അഷ്‌റഫ്, ഷീന ഗോപാലന്‍, ഇ എം സെബാസ്റ്റ്യന്‍, പി ഷിഫാനത്ത്, കെ ടി ഹിമ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ കമറുന്നിസ, ലിസി എബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!