മലബാറിന് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ എം.എസ്.എഫ്.പ്രതിഷേധം.കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് റോഡുപരോധമായി മാറി. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കല്‍പ്പറ്റയില്‍ റോഡ് ഉപരോധിച്ച എം.എസ്.എഫ്. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.സംസ്ഥാന സെക്രട്ടറി സി കെ.നജാസ്, ജില്ലാ പ്രസിഡണ്ട് പി.എം. റിന്‍ഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, ഉള്‍പ്പെടെ 20 പേരെ അറസ്റ്റ് ചെയ്തു.ഇന്നുച്ചയോടെയായിരുന്നു സമരം. മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി
എം.എസ്.എഫ്. നടത്തുന്ന സമരങ്ങളുടെ ഭാഗമായിരുന്നു വയനാട്ടിലും സമരം.നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എം എസ്.എഫ്. പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരത്തില്‍ പ്രകടനം നടത്തി.