ലോക വയോജന പീഡന വിരുദ്ധ ദിനമായ 15ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂള്‍, കോളജ് പാഠ്യ പദ്ധതിയില്‍ വയോജന ക്ഷേമ സ്പര്‍ശിയായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക, വയോജന പെന്‍ഷന്‍ വര്‍ഷംതോറും വര്‍ധിപ്പിച്ച് സമയബന്ധിതമായി നല്‍കുക, പെന്‍ഷന്‍ ഗുണഭോക്താവാകുന്നതിനു അപേക്ഷകന്റെ വരുമാനം മാത്രം കണക്കിലെടുക്കുക, സമഗ്ര വയോജന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുക, വരുമാന പരിധി രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തുക, ബസുകളില്‍ 20 ശതമാനം സീറ്റ് സംവരണം വയോജനങ്ങള്‍ക്കു ലഭിക്കുന്നുവെന്നു ഉറപ്പുവരുത്തുക, 80 തികഞ്ഞ എല്ലാവര്‍ക്കും വാതില്‍പ്പടി സേവനം ലഭ്യമാക്കുക, വയോജന കൗണ്‍സിലിലും ജില്ലാ കമ്മിറ്റിയിലും ഫോറത്തിനു പ്രാതിനിധ്യം നല്‍കുക, റെയില്‍ യാത്ര ഇളവ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, സെക്രട്ടറി ടി.വി. രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.