റോഡ് പ്രവൃത്തികളിലെ അനാസ്ഥ :നിയമനടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

0

റോഡ് പ്രവൃത്തികളിലെ അനാസ്ഥ ഉദ്യോഗസ്ഥര്‍ക്കെതിരെയും, കരാറുകാരനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് കണിയാരം – വിളനിലം – പിലാക്കാവ് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.റീ ബീല്‍ഡ് കേരളയില്‍ 4 കോടിയോളം രൂപയാണ് റോഡിന് വകയിരുത്തിയത്.പ്രവൃത്തികള്‍ ആരംഭിച്ച് 20 മാസങ്ങള്‍ പിന്നിട്ടിട്ടും നാമമാത്രമായ പ്രവൃത്തികള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. റോഡ് പ്രവര്‍ത്തിയിലെ അനാസ്ഥക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാരനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി, ചീഫ് എഞ്ചിനിയര്‍, ജില്ലാ കളക്ടര്‍, എം എല്‍ എ എന്നിവര്‍ക്ക് മാസ് പെറ്റിഷന്‍ നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജനങ്ങളുടെ സഞ്ചാരസ്വതന്ത്രം രണ്ട് വര്‍ഷത്തോളമായി മുടക്കിയ ഉദ്യോസ്ഥര്‍ക്കും, കരാറുകാരനുമെതിരെ ഡി വൈ എസ് പിക്ക് പരാതി നല്‍കും, കുട്ടികള്‍ക്ക് ഓട്ടോറിക്ഷ, ജീപ്പ്, മറ്റ് വാഹനങ്ങളിലോ, നടന്നോ സ്‌ക്കുളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബാലവകാശ കമ്മീഷനും പരാതി നല്‍കാനും തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ എ അനന്തകുറുപ്പ്, കണ്‍വീനര്‍ എ റഹിം, സെക്രട്ടറി സി ബഷീര്‍, ഭാരവാഹികളായ പി അഷ്‌ററഫ്, വി യു ജോയി, പി അബൂട്ടി, പി സൈനുദ്ദീന്‍, ടി ഹംസ, എം കെ ഉഷ, വിനീത അജി എന്നിവര്‍ സംബന്ധിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!