മുസ്ലിം ലീഗിന്റെ സേവന രാഷ്ട്രീയം പാര്‍ട്ടിയെ വേറിട്ടതാക്കുന്നു:പി.കെ.കുഞ്ഞാലിക്കുട്ടി.

0

സേവന മനോഭാവത്തോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് മുസ്ലിം ലീഗിനെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതെന്ന് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികള്‍ക്ക് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗെന്ന പ്രസ്ഥാനം വയനാട്ടില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളല്ലാതെ തല കുനിക്കേണ്ടി വരുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രം.രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് കരുത്ത് പകരുന്നതാണ് ലീഗിന്റെ പുതിയ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി.പി.മൊയ്തു ഹാജി അധ്യക്ഷനായിരുന്നു.സംസ്ഥാന ഭാരവാഹികളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ.സലാം, സി.മമ്മൂട്ടി ,അസീസ് കോറോം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!