മഞ്ഞള്‍ ഗ്രാമം; ഉദ്ഘാടനം ചെയ്തു

0

ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി വന്ദന്‍ വികാസ് കേന്ദ്ര, തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി, തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ നടപ്പാക്കുന്ന മഞ്ഞള്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ചേലൂര്‍ നേതാജി കോളനിയില്‍ നടത്തി. ആദിവാസി ഭാഷയില്‍ ‘മഞ്ചളു ഗ്രാമം’ എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി നിര്‍വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും കുറഞ്ഞത് ഒരേക്കര്‍ സ്ഥലത്തെങ്കിലും മഞ്ഞള്‍ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ 15 എക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ധീന്‍, അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ വി.കെ റെജീന, കെ.എം സെലീന, സ്‌പെഷ്യല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, സ്‌പെഷ്യല്‍ പ്രോജക്റ്റ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ യദു കൃഷ്ണന്‍, ജെ.എല്‍.ജി അംഗങ്ങള്‍, ഗ്രാമസമിതി അംഗങ്ങള്‍, കുടുംബശ്രി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!