ജില്ലാ അറിയിപ്പുകള്‍

0

ഇന്റര്‍വ്യു സമയം മാറ്റി

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ജൂണ്‍ 13 ന് രാവിലെ 9 ന് നടത്താന്‍ തീരുമാനിച്ച ഇന്റര്‍വ്യു അതേ ദിവസം ഉച്ചയ്ക്ക് 2 ന് നടത്തും. ബി.പി.ടി, എം.പി.ടി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജാരാകണം. ഫോണ്‍: 04936 270604, 7736919799.

ക്വട്ടേഷന്‍ ക്ഷണിച്ചു

മാനന്തവാടി സബ് കളക്ടറുടെ ഓഫീസ് പരിസരത്ത് ഗാന്ധിപാര്‍ക്കിന് സമീപം അപകടരമായി രീതിയില്‍ സ്ഥിതി ചെയ്യുന്ന വാകമരം അപകടമോ നാശനഷ്ടമോ ഉണ്ടാകാത്ത വിധത്തില്‍ മുറിച്ചു മാറ്റി തടികള്‍ ഓഫീസ് കോമ്പൗണ്ടില്‍ കയറ്റി ഇടുന്ന പ്രവൃത്തി ചെയ്യുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 14 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04935 240222.

അധ്യാപക നിയമനം

വാകേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, എല്‍.പി.എസ്.ടി, ജൂനിയര്‍ അറബിക്ക് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍. 04936 229005.

അധ്യാപക നിയമനം

പനമരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിലവിലുള്ള എച്ച്.എസ്.ടി ഹിന്ദി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 13 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9400443055.

 

Leave A Reply

Your email address will not be published.

error: Content is protected !!