കെ.കെ അബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

0

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ അബ്രഹാമിന്റെ വീട്ടിലടക്കം അഞ്ചിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന .പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്, ബാങ്ക് മുന്‍ സെക്രട്ടറി രമാദേവി, കേസിലെ പ്രധാന പ്രതിയായ സജീവന്‍ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും മറ്റൊരിടത്തുമാണ് ഇഡി റെയ്ഡ്. രമാദേവിയുടെ മീനങ്ങാടിയിലെ വീട്ടിലും, സജീവന്റെ കല്ലുവയലിലെ വീട്ടിലുമാണ് പരിശോധന. രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.കെ അബ്രഹാം നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഇതിനിടയിലാണ് പുല്‍പ്പള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നത്. പരിശോധനയുടെ വിശദാംശംങ്ങള്‍ ഒന്നും നിലവില്‍ ലഭ്യമായിട്ടില്ല. ഒരു മാസം മുന്നെ ബാങ്കുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ ഇ ഡി അബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!