കേന്ദ്ര- കേരള സര്‍ക്കാരുകളുടെ വയനാടിനോടുള്ള  അവഗണന അവസാനിപ്പിക്കണം: പി.ഡി.പി

0

വയനാട്ടില്‍ ദുരന്ത നിവാരണ സേന സുസജ്ജമാക്കുന്നതിന് രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് പി.ഡി പി.ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പതിറ്റാണ്ടുകളായി നേരിടുന്ന ആരോഗ്യ ചികിത്സ, പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത, യാത്ര ദുരിതം എന്നിവ പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് പി.ഡി.പി സംസ്ഥാന ഭാരവാഹികളായ ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ സെക്രട്ടറി മൊയ്തീന്‍ ചെമ്പോത്തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രകൃതിക്ഷോഭം മുന്നില്‍ക്കണ്ട് വയനാട് ജില്ലയില്‍ നേവിയുടെ ഹെലികോപ്റ്റര്‍, ദുരന്തനിവാരണ സേന, ആവശ്യമായ വസ്ത്രം, മരുന്ന് കിറ്റുകള്‍, അത്യാവശ്യമായ ഭക്ഷണ കിറ്റുകള്‍ എന്നിവ കാലേക്കൂട്ടി സജ്ജീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. അപകടം നടന്നതിനുശേഷം ദിവസങ്ങളും മണിക്കൂറുകളും വൈകി ഇതര ജില്ലകളില്‍ നിന്ന് രക്ഷാസേന ഓടിയെത്തുന്ന സാഹചര്യം ഒഴിവാക്കണം. കടുത്ത മഴയ്ക്ക് മുമ്പ് ചുരം റോഡുകളില്‍ കിലോമീറ്റര്‍ ഇടവിട്ട് ശക്തമായ ട്രാഫിക് പോലീസ് സംവിധാനം ഏര്‍പ്പെടുത്തണം. എവിടെയെങ്കിലും അപകടമോ മണ്ണിടിച്ചിലോ ഉണ്ടായി വാഹനങ്ങള്‍ ബ്ലോക്ക് ഉണ്ടാകുന്ന സാഹ ചര്യം ഉണ്ടായാല്‍ അടിയ ന്തിരമായി വാഹനങ്ങള്‍ റീറൂട്ട് ചെയ്യുവാനുള്ള നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അത്യാവശ്യഘട്ടത്തില്‍ ഉപയോഗപ്പെടു ത്തുന്നതിന് എയര്‍ ആംബുലന്‍സ് സജ്ജീകരിക്കണം. മലബാറിനോടുള്ള പ്രത്യേ കിച്ച് വയനാടിനോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി യെ കണ്ടു നിവേദനം സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേള നത്തില്‍ ജില്ലാ നേതാക്കളായ അഷ്‌റഫ് ഇല്ലിക്കണ്ടി, ഉമ്മര്‍ തരുവണ, ലത്തീഫ് കമ്പ ളക്കാട്, എ.എം.എ സിദ്ധിഖ് മുട്ടില്‍, സൈനുദ്ധീന്‍ കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!