അങ്കണവാടി വര്‍ക്കറുടെ മരണം: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

0

അട്ടമല അങ്കണവാടി വര്‍ക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.മേപ്പാടി പഞ്ചായത്ത് പത്താം വാര്‍ഡ് അട്ടമല അങ്കണവാടി വര്‍ക്കര്‍ ചൂരല്‍മല ചൈതന്യത്തില്‍ കെ കെ ജലജയെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ മൂന്നിന് ജലജയെയും അങ്കണവാടി ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം.

ജലജയും ഹെല്‍പ്പറും തമ്മില്‍ അങ്കണവാടിയില്‍വച്ച് നിരന്തരം വാക്കുതര്‍ക്കമുണ്ടാകുന്നെന്ന പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് കല്‍പ്പറ്റ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസറുടെ ഉത്തരവിലുണ്ട്. സംഭവത്തില്‍ ജലജയുടെ കുടുംബം മേപ്പാടി പൊലീസില്‍ പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!