കാട്ടാന ശല്യം അതിരൂക്ഷം.

0

മൂടക്കൊല്ലിയില്‍ കാട്ടാന ശല്യം അതിരൂക്ഷം.വനാതിര്‍ത്തിയിലെ റെയില്‍വേലിയും കിടങ്ങും തകര്‍ത്താണ് ആന ജനവാസമേഖലയില്‍ ഇറങ്ങുന്നത്. തകര്‍ന്നു കിടക്കുന്ന വേലിയുടെ അറ്റകുറ്റ പണികള്‍ നടത്താന്‍ അനാസ്ഥ കാണിക്കുന്ന വനം വകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധവും ശക്തമാണ്. വാഴ , കപ്പ , തെങ്ങ് , പച്ചക്കറി തുടങ്ങിയ കൃഷികള്‍ പൂര്‍ണ്ണമായി ആനകള്‍ നശിപ്പിക്കുകയാണ്. സന്ധ്യ മയങ്ങിയാല്‍ വീടിന്റെ മുറ്റത്ത് വരെ കാട്ടാനകള്‍ കൂട്ടമായി എത്തുന്ന അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു

പുതാടി പഞ്ചായത്തിലെ വാകേരി , മൂടക്കൊല്ലി ,ട്രാന്‍സ്‌ഫോമര്‍ കവല,കൂടല്ലൂര്‍ , മണ്ണുണ്ടി പ്രദേശത്ത് കൃഷിയിടങ്ങളില്‍ ഒരു കാര്‍ഷിക വിളകളും അവശേഷിക്കുന്നില്ല . കോടികള്‍ മുടക്കി റെയില്‍വേലി സ്ഥാപിച്ചതോടെ കര്‍ഷകര്‍ ആനകളെ ഭയക്കാതെ കൃഷിയിറക്കി തുടങ്ങി. ഇതിനിടയിലാണ് വേലിയുടെ ചില ഭാഗങ്ങള്‍ തകര്‍ത്ത് ആനകള്‍ ഇറങ്ങാന്‍തുടങ്ങിയത് . വാഴ , കപ്പ , തെങ്ങ് , പച്ചക്കറി , കൃഷികള്‍ പൂര്‍ണ്ണമായി ആനകള്‍ നശിപ്പിക്കുകയാണ് . രാത്രി കാവലിന് വേണ്ടി വനം വകുപ്പ് ഏറ് മാടം കെട്ടാന്‍ ആരംഭിച്ചെങ്കിലും ഇത് പാതിവഴിയില്‍ മുടങ്ങി. സന്ധ്യ മയങ്ങിയാല്‍ വീടിന്റെ മുറ്റത്ത് വരെ കാട്ടാനകള്‍ കൂട്ടമായി എത്തുന്ന അവസ്ഥയാണന്ന് കര്‍ഷകനായ നെടുമല ശശി പറഞ്ഞു . ഒരു വാഹനം വിളിച്ചാല്‍ പോലും പ്രദേശത്തേക്ക് വരാറില്ല . ആനശല്യം വിഷയത്തില്‍ ജനപ്രതിനിധികള്‍ അടക്കം കടുത്ത അനാസ്ഥയാണ് കാണിക്കുന്നത് . വനം വകുപ്പിന്റെ നാട്ടുകാരെ വഞ്ചിക്കുന്ന നിലപാടില്‍ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് മൂടക്കൊല്ലിയിലെ ജനങ്ങള്‍ .

Leave A Reply

Your email address will not be published.

error: Content is protected !!