അട്ടമല അംഗണ്‍വാടി ടീച്ചര്‍ ജലജയുടെ ആത്മഹത്യ – കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസ്സോസിയേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറി. ഭരണ സമിതി യോഗവും പ്രതിഷേധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു.