30 കോടി രൂപയുടെ വായ്പാതട്ടിപ്പില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എഫ് ആര്‍.എഫ്.പ്രവര്‍ത്തകര്‍ ഐ.ഡി.ബി.ഐ. കല്‍പ്പറ്റ ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തി.വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ കണ്ടില്ലെന്നു നടിച്ച് ജപ്തി ലേല നടപടികള്‍ തുടരുന്ന ബാങ്ക് നടപടിക്കെതിരെയായിരുന്നു സമരം. ഐ.ഡി.ബി.ഐ. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ബ്രാഞ്ചുകളും വയനാട്ടിലെ കോര്‍പ്പററ്റീവ് ബാങ്കുകളും കര്‍ഷകരെ ചൂഷണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഐ.ഡി.ബി.ഐ. ബാങ്ക് വേറിട്ട വഴികളിലൂടെ കോടിക്കണക്കിനു രൂപ കര്‍ണാടകത്തിലേയും തമിഴിനാട്ടിലെയും ഗൂഡല്ലൂരിലെയും കൃഷിയിടങ്ങള്‍ ലീസിനു കാണിച്ച് ലോണ്‍ കൊടുത്തതിന്റെ പ്രത്യാഘാതം സര്‍ഫാസി എന്ന നിയമകുരുക്കിലൂടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ജപ്തി നടപടിയിലൂടെ കര്‍ഷകനെ പീഡിപ്പിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.30 കോടിയോളം രൂപ അഴിമതി നടന്നതായി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ല കമ്മിറ്റി കണ്ടെത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.ജില്ലാ ചെയര്‍മാന്‍ പി.എം.ജോര്‍ജ്, ജില്ല സെക്രട്ടറി എ.സി. തോമസ്, ജില്ല കണ്‍വീനര്‍ എ.എം.മുകുന്ദന്‍, സംസ്ഥാന കണ്‍വീനര്‍ എന്‍. ജെ. ചാക്കോ സംസ്ഥാന ട്രഷറര്‍ റ്റി.ഇബ്രാഹീം തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.