തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ആരംഭിച്ച ഹരിതവര്‍ണ്ണം തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി.പ്രദീപ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു
തുണി സഞ്ചികളുടെ ആദ്യ വില്‍പ്പന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് നിര്‍വഹിച്ചു വി.ഇ.ഒ. ഷൈജിത്ത് വി.എം പദ്ധതി വിശദീകരണം നടത്തി.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുക,പരിസ്ഥിതി സൗഹൃദ തുണി സഞ്ചികള്‍ പ്രോത്സാഹിപ്പിക്കുക,ഹരിതകര്‍മ്മസേന അംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന രണ്ടാമത്തെ ഹരിതകര്‍മ്മസേന സംരംഭമാണ് ഹരിതവര്‍ണ്ണം തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് .
ആദ്യ സംരംഭമായ പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റ് ഇതിനകം അയില മൂലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കാരക്കുനി കെമ്പി സ്മാരക വായനശാലയില്‍ സംഘടിപ്പിച്ച ഉദ്ഘാടന ച്ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ കെ.ഷറഫുന്നീസ, ബ്രാന്‍ അഹമ്മദ് കുട്ടി , ഷില്‍സണ്‍ കോക്കണ്ടത്തില്‍ ,എം .പി . വത്സന്‍ , സിഡിഎസ് ചെയര്‍ പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍ , അസിസ്റ്റന്റ് സെക്രട്ടറി വി.സി മനോജ് ,ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട് നിഷാ ജോര്‍ജ് സെക്രട്ടറി റംല കണിയാംകണ്ടി,സംരംഭകരായ റോണിയാ ജയ്സണ്‍ ,ഷൈനി വി.എം ഫാസില്‍ കെ എന്നിവര്‍ സംസാരിച്ചു.