സൈനികന് നാടിന്റെ ആവേശോജ്ജ്വല സ്വീകരണം

0

രാജ്യസേവനത്തിനുശേഷം നാട്ടിലെത്തിയ സൈനികന് നാടിന്റെ ആവേശോജ്ജ്വല സ്വീകരണം. ചെറുമാട് മംഗലശേരി തോട്ടത്തില്‍ എമില്‍ ജേക്കബിനാണ് ബ്രഹ്‌മോസ് സൈനിക സ്വാശ്രയസംഘത്തിലെ വിമുക്തഭടന്മാരും ഗ്രാമവാസികളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. കോളിയാടിയില്‍ വെച്ച് മാലയിട്ട സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ചെറുമാട് ഗ്രാമത്തിലേക്ക് എമില്‍ ജേക്കബിനെ ആനയിച്ചത്.

കോളിയാടിയില്‍ രാവിലെ പതിനൊന്നുമണിയോടെയെത്തിയ എമില്‍ ജേക്കബിന് കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് സുല്‍ത്താന്‍ബത്തേരി താലൂക്കിന്റെ നേതൃത്വത്തില്‍ ചെറുമാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്‌മോസ് സൈനിക സ്വാശ്രയസംഘത്തിന്റെയും ഗ്രാമവാസികളുടെയും നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. റിട്ടയേര്‍ഡ് കേണല്‍ ശ്രീകുമാരന്‍തമ്പി മാലയിട്ടു സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സൈനികന്‍ പഠിച്ച ചെറുമാട് ജിഎല്‍പി സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കി. സ്‌കൂള്‍ പ്രധാനധ്യാപകനും വാര്‍ഡ് മെമ്പറുംചേര്‍ന്ന് എമില്‍ജേക്കബിനെ പൊന്നാടയണിച്ച്ു. തുടര്‍ന്ന് വിമുക്തഭടന്‍മാരും നാട്ടുകാരും ചേര്‍ന്ന് വീട്ടിലേക്ക് ആനയിക്കുകയായിരുന്നു. ചെറുമാട് മംഗലശേരിതോട്ടത്തില്‍ ഏലിയാസ് – മേരി ദമ്പതികളുടെ മകനായ എമില്‍ജേക്കബ് ലാന്‍സ്നായക്കായി പഞ്ചാബിലെ ഗുരുദാസ്പൂരില്‍നിന്നാണ് വിരമിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!