ടൂറിസം കേന്ദ്രങ്ങളുടെ ടിക്കറ്റ് നിയന്ത്രണം ഒഴിവാക്കണം:ആക്ട
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളുടെ ടിക്കറ്റ് നിയന്ത്രണം വയനാട്ടിലേക്കെത്തുന്ന വിനോദസഞ്ചാരികളെ തീര്‍ത്തും നിരാശപ്പെടുത്തുന്നതിനാല്‍ കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കോടതിയെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ടിക്കറ്റ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേന്ദ്രങ്ങളിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം ഉറപ്പുവരുത്തണമെന്ന് ഓള് കേരള ടൂറിസം അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഓള് കേരള ടൂറിസം അസോസിയേഷന് ഭാരവാഹികളായ രമിത് രവി, അനീഷ് വരദൂര്‍, മനു മത്തായി, ഷിജിത്ത് എന്‍ കെ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.