പുല്‍പ്പള്ളി ഷെഡ് കവലയ്ക്ക് സമീപം കൃഷിയിടത്തില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് കൃഷിയിടത്തില്‍ മരുന്ന് തളിക്കുന്ന തൊഴിലാളികളാണ് കടുവയെ കണ്ടത്.വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി തെരച്ചില്‍ നടത്തി.ഈ പ്രദേശത്ത് ഒരു മാസത്തിനിടെ മുന്നോളം വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.ആടിക്കൊല്ലിയിലും കരിങ്കുറ്റിയിലും വനം വകുപ്പ് കൂട് സ്ഥാപിച്ചുവെങ്കിലും കടുവയെ പിടി കൂടാന്‍ കഴിഞ്ഞില്ല. ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ കടുവയെ തുരത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം