അമ്മിണിയമ്മയോട് കുശലം ചോദിച്ച് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത സര്‍വ്വേ

0

കല്‍പ്പറ്റ മുനിസിപ്പാലിറ്റിക്കടുത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നെടുങ്ങോട്-കുറിച്യ കോളനിയില്‍ എന്‍.ആര്‍ അമ്മിണിയമ്മയോട് മൊബൈല്‍ പ്രവര്‍ത്തനത്തിലെ താത്പര്യം ആരാഞ്ഞുകൊണ്ട് കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇ-മുറ്റം ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു.പുരാതന താളിയോലകളും,വാളുകളും പാത്രങ്ങളുമുള്ള നെടുങ്ങോട് തറവാട്ടില്‍ പുതുതായി ആരംഭിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ചോദ്യങ്ങള്‍ കേട്ടിരുന്ന അമ്മിണിയമ്മക്ക് പുത്തനറിവായി.

മൊബൈലുണ്ടോ? ഇല്ല
ഇന്റര്‍നെറ്റ് എന്താണെന്നറിയാമോ? ഇല്ല,
മൊബൈല്‍ പ്രവര്‍ത്തനം പഠിക്കാന്‍ താത്പര്യമുണ്ടോ?
‘പിന്നില്ലാതെ പഠിച്ചിട്ട് വേണം കൊച്ചുമോന്റെ ഫോണിലെ സംഗതികളെല്ലാം പഠിക്കാന്‍’ ചെയര്‍മാന്റെ ഡിജിറ്റല്‍ ചോദ്യങ്ങള്‍ക്ക് തങ്കമണിയമ്മ ഉത്തരം നല്‍കി.

‘ ചോദ്യങ്ങള്‍ അങ്ങിനെ നീണ്ടു ….. ഓണ്‍ലൈനായി ധനവിനിയോഗം നടത്താന്‍ പഠിക്കാന്‍ താത്പര്യം ഉണ്ടോ ? സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ച് ധാരണ ഉണ്ടോ ? പഠിക്കാന്‍ താത്പര്യം ഉണ്ടോ ?
രാജന്‍ എന്‍ ആര്‍ ആണ് ഇവിടുത്തെ ഊര് മൂപ്പന്‍. അദ്ദേഹം മുന്‍ വാര്‍ഡ് കൗണ്‍സിലറുമാണ്. പലതരം പ്രത്യേകതകളും ചരിത്രവും നിറഞ്ഞ തറവാടാണ് നെടുങ്ങോട് കുറിച്യത്തറവാടെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ അഭിപ്രായപ്പെട്ടു.
പച്ചക്കറിക്കായി തനത് വിത്തുകളാണ് ഊരില്‍ ഉപയോഗിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഈ – മുറ്റം ഡിജിറ്റല്‍ സാക്ഷരത യജ്ഞം കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെയാണ് ജില്ലാ സാക്ഷരതാ സമിതി തിരഞ്ഞെടുത്തത്. 28 വാര്‍ഡുകളിലായി രണ്ടോ അതിലധികമോ വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ആരംഭിച്ചു. ഇ- മുറ്റം സര്‍വേ വളണ്ടിയര്‍മാര്‍ക്ക് 4 ഘട്ടങ്ങളിലായി പരിശീലനം നടന്നിരുന്നു. നാലാം ഘട്ട പരിശീലനവും മുന്നൊരുക്കവും നടന്നതിന് ശേഷമാണ് സര്‍വ്വേ നടന്നത്. അതത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കുന്ന വളണ്ടിയര്‍മാരും ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കളും ആണ് നിലവിലെ വളണ്ടിയര്‍മാര്‍. കേരള സര്‍ക്കാരിന്റെ കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വച്ചാണ് പരിശീലനം നല്‍കിയത് . കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വേയാണ് നടത്തുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്ഫോണ്‍ മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ . പഠിതാക്കള്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും . ഞജ മാരുടെ പരിശീലനം ഉടനെ നടക്കും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് ഞജ പരിശീലനം നടക്കുക. സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ പരിധിയിലെ നെടുങ്ങോട് കോളനിയില്‍ പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെയം തൊടി മുജീബ് വിവരങ്ങള്‍ ശേഖരിച്ചു. വൈസ് ചെയര്‍ പേഴ്സണ്‍ അജിത
സി കെ ശിവരാമന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, അംജദ് ബിന്‍ അലി, ഷമീര്‍ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്നോടിയായി നടന്ന പ്രായോഗിക പരിശീലന പരിപാടിയില്‍ കൈറ്റ് പരിശീലകന്‍ എം കെ മനോജ്, വിനോദ് കുമാര്‍, ഡി രാജന്‍, സ്വയനാസര്‍, ചന്ദ്രന്‍ കെനാത്തി , ഫാത്തിമ കെ , ജാഫര്‍ പി വി , അംജദലി എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!