ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ബിഎസ്എന്‍എല്ലുമായി കരാറില്‍ ഒപ്പുവെച്ചു.

0

ജില്ലയിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പൂര്‍ണ്ണ ചികിത്സ ഉറപ്പുവരുത്തുന്നതിന് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജുമായി ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. മെഡിക്കല്‍ കോളേജില്‍ നിലവില്‍ ലഭ്യമായ സൂപ്പര്‍ സ്പെഷ്യാലിറ്റി അടക്കം എല്ലാ വിഭാഗങ്ങളിലെയും സര്‍ജറി അടക്കമുള്ള ചികിത്സകള്‍ ഈ സ്‌കീമില്‍ ജീവനക്കാര്‍ക്ക് ലഭ്യമാകും. ജൂണ്‍ ഒന്നുമുതല്‍ ലഭ്യമാകുന്ന ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക മെഡിക്കല്‍ കോളേജാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സേവനങ്ങള്‍, ന്യൂറോ സര്‍ജറി, ഓങ്കോളജി, യൂറോളജി, നെഫ്‌റോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഗ്യാസ്‌ട്രോളജി തുടങ്ങിയ എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ഈ പദ്ധതിയിലൂടെ ജീവനക്കാര്‍ക്ക് ലഭ്യമാകും. ജീവനക്കാരും ആശ്രിതരുമായി ഏകദേശം 5000 ത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ബിഎസ്എന്‍എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിനുവേണ്ടി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, ഇന്‍ഷുറന്‍സ് വിഭാഗം മാനേജര്‍ വിനൂപ് നാഥ് എന്നിവരും ബി എസ് എന്‍ എല്ലിനുവേണ്ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മഞ്ജുനാഥ എന്‍ എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881178 ല്‍ വിളിക്കാവുന്നതാണ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!