ഗിരീഷ് കാരാടി(50) അന്തരിച്ചു

0

വയനാട് ജില്ലയിലെ പ്രമുഖ നാടകസംവിധായകന്‍ ഗിരീഷ് കാരാടി(50) വിടപറഞ്ഞു. സ്‌കൂള്‍ കലോല്‍സവ വേദികളില്‍ മൂന്നര പതിറ്റാണ്ടോളം നാടകങ്ങളുമായി നിറഞ്ഞുനിന്ന സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി ഗിരീഷ് കാരാടി ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സ്‌കൂള്‍ കാലഘട്ടംമുതല്‍ നാടകത്തില്‍ സജീവമായിരുന്ന ഗിരീഷ് കാരാടി അഞ്ഞൂറിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ കുട്ടികളുടെ നാടകം, അമേച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളും ഉള്‍പ്പെടും. ഇദ്ദേഹം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംവിധാനം ചെയ്ത നാടകങ്ങള്‍ 17 തവണ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച
സുല്‍ത്താന്‍ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തില്‍ നടക്കും. ഭാര്യ: ബിന്ദു. മക്കള്‍: അരുണ്‍കുമാര്‍, അഭിജിത്ത്.

 

Leave A Reply

Your email address will not be published.

error: Content is protected !!