ജില്ലാതല ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റിന് തുടക്കമായി
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റിന് വെള്ളമുണ്ടയില്‍ തുടക്കമായി. ടൂര്‍ണ്ണമെന്റ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.ടി സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍ സന്തോഷ് കുമാര്‍, എം ശശി, എം സഹദേവന്‍, ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.