ശാലോം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
മാനന്തവാടി: പ്രളയത്തില്‍ പൂര്‍ണ്ണമായും വീടു നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ശാലോം ടീം രൂപീകരിച്ച ശാലോം ഭവനപദ്ധതിയുടെ പ്രഥമ ഭവനം മുതിരേരി കലയത്തുംകുഴി ത്രേസ്യാമ്മയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കി. മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിച്ച ശേഷം താക്കോല്‍ കൈമാറി. പ്രളയത്തില്‍ പൂര്‍ണ്ണമായും വീടു നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്കാണ് ശാലോം ഭവനപദ്ധതിയുടെ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
ശാലോം കുടുംബത്തിലെ ജീവനക്കാരുടെ ശബളത്തില്‍ നിന്നും പത്ത് ശതമാനം തുക മാറ്റിവച്ചാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത് കഴിഞ്ഞ രണ്ടര മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍, ഫാദര്‍ സോമി വടയാപമ്പില്‍, ഫാദര്‍ അന്റ്റോ മാമ്പളിയില്‍, ഫാദര്‍ ജോഷി പാളിപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.