കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് മുന്നിലെ സി.പി.ഐ സമരം അനാവശ്യമെന്ന് കേന്ദ്രം മേധാവി ഡോ.കെ.അജിത്കുമാര്‍.താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ തീരുമാനങ്ങള്‍ മറികടന്ന് ഒന്നും ചെയ്തിട്ടില്ല.പൂപ്പൊലിയുടെ നടത്തിപ്പിലെ കണക്കുകള്‍ കൃത്യമാണെന്നും എല്ലാം ഓഡിറ്റിന് വിധേയമാക്കിയതാണെന്നും കേന്ദ്രം മേധാവി.വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ. അമ്പലവയല്‍ കാര്‍ഷിക ഗേഷണകേന്ദ്രത്തിന് മുന്നില്‍ നടത്തുന്ന സമരം ആറാം കടക്കുമ്പോഴാണ് കേന്ദ്രം മേധാവിയുടെ പ്രതികരണം. സമരക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം അക്കമിട്ട് മറുപടി നല്‍കി. ഔദ്യോഗിക സര്‍വീസില്‍നിന്ന് വിരമിക്കുന്ന മെയ് 31 നാണ് അദ്ദേഹം മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.കാര്‍ഷിക കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന തരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുളള സമരം തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം സി.പി.ഐ സമരം ആറാംദിവസത്തിലേക്ക് കടക്കുമ്പോഴും വകുപ്പുമന്ത്രിയോ, ഉന്നത ഉദ്യോഗസ്ഥരോ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല എന്നതാണ് വസ്തുത.