വൈദ്യഗിരി ശ്രീ സുബ്രഹ്‌മണ്യ സ്വാമിയുടെ പിറന്നാള്‍ ആഘോഷമായ ‘വൈകാശി വിശാഖം ‘ ജൂണ്‍ 2 ന് വെള്ളിയാഴ്ച നടത്തും. രാവിലെ ആരംഭിക്കുന്ന പ്രത്യേക പൂജകള്‍ക്കും അഭിഷേകങ്ങള്‍ക്കും ക്ഷേത്രം മേല്‍ ശാന്തി സുരേഷ് സ്വാമികള്‍ നേതൃത്വം നല്‍കും. രാവിലെ പത്ത് മണിക്ക് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വിവിധ തരം കാവടികള്‍ തോളിലേറ്റി വൈത്തിരി ശ്രീ മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നിന്നും താലപ്പൊലിയോടെ വൈദ്യ ഗിരീശ സന്നിധിയിലേക്ക് ഘോഷയാത്ര നടത്തും. ഭഗവാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടാകും.