തോട്ടം തൊഴിലാളികളുടെ കുലി പുതുക്കി നിശ്ചയിക്കണം:തൊഴിലാളികള്‍ മാനന്തവാടിയില്‍ വഴി തടഞ്ഞു.

0

തോട്ടം തൊഴിലാളികളുടെ കൂലി സംബന്ധിച്ച കരാര്‍ കാലാവധി കഴിഞ്ഞിട്ട് 17 മാസം പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വഴി തടഞ്ഞു.ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു

തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും താമസ സൗകര്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു.വിലക്കയറ്റം കൊണ്ടും മഹാമാരി കൊണ്ടും പൊറുതിമുട്ടിയ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട കുലി ചോദിക്കുമ്പോള്‍ അദ്ധ്വാനഭാരം വര്‍ദ്ധിപ്പിക്കണമെന്ന് മുതലാളിമാരുടെ ആവശ്യം അംഗികരിക്കാന്‍ കഴിയില്ല.തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിതനായ കൃഷ്ണന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ടി.എ.റെജി ആവശ്യപ്പെട്ടു.ലോക്കല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സമ്പൂര്‍ണ്ണ ഭവനപദ്ധതി നടപ്പാക്കുക,പാടികളില്‍ ശുദ്ധ ജലം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു, പി.വി.ജോര്‍ജ്,പി.എം.ജോര്‍ജ്, എം.പി.ശശികുമാര്‍,ബേബി തുരുത്തിയില്‍,ടി.കുഞ്ഞാപ്പു, ടി.ശശിധരന്‍,കെ.കൃഷ്ണന്‍,എസ്.സഹദേവന്‍,ബഷിര്‍ ചിറക്കര,സി.ബി.പ്രസാദ്,ടി.കെ.സമദ്,തങ്കമ്മ യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!