മരിയനാട് ഭൂസമരം: രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ച് ആദിവാസി ഐക്യവേദി

0

മരിയനാട് സമരഭൂമിയില്‍ ആദിവാസി കുടുംബങ്ങള്‍ രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിച്ചു .ആദിവാസി ഐക്യവേദി ഭൂമിക്ക് വേണ്ടി ഒരു വര്‍ഷമായി മരിയനാട് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോപ്പറേഷന്റെ ഭൂമിയില്‍ കുടില്‍ കെട്ടി സമരം നടത്തുകയാണ്. കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രണ്ടാം ഘട്ടം സമരം സമര ഭൂമിയില്‍ നിന്ന് തുടക്കം കുറിച്ചത് .

പൂതാടി പഞ്ചായത്തിലെ മരിയനാട് കെ എഫ് ഡി സി യുടെ കാപ്പിത്തോട്ടത്തിലാണ് ആദിവാസി ഐക്യവേദി കുടില്‍ കെട്ടി ഭൂമിക്കായി സമരം ആരംഭിച്ചത് . സമരം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ നടപടികള്‍ വൈകുകയാണ് .ആദിവാസി ഐക്യ വേദിയുടെ 530 ളം കുടുംബങ്ങളുമാണ് കുടില്‍ കെട്ടി സമരം തുടരുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ അനുകൂല നടപടികള്‍ ഒന്നും സ്വികരിക്കുന്നില്ല . ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്ര കുടുംബങ്ങളാണ് ഇവിടെ സമരം നടത്തുന്നത് .സമരഭൂമിയില്‍ കുടിവെളളം വെളിച്ചം എന്നിവ എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും . അടിയന്തിരമായി ഭൂമി പതിച്ചു നല്കാന്‍ നടപടിയില്ലങ്കില്‍ അടുത്ത മാസം കളക്ട്രേറ്റ് പടിക്കല്‍ ഉപരോധ സമരവും കുടില്‍ കെട്ടി സമരവും നടത്തുമെന്ന് സമരക്കാര്‍ പറഞ്ഞു . ആദിവാസി ഐക്യവേദി വൈ: പ്രസിഡന്റ് സീതാമാരന്‍ , ഗോപാലന്‍ ചാത്തമംഗലം , രാജു വിജയന്‍ക്കുന്ന് , ശിവരാജന്‍ , അനീഷ് , തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!