വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴൂര്‍ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. തോട്ടാമൂല , നെന്‍മേനി കുന്ന്, മൂക്കുത്തി കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്.കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി കെ ശ്രീജന്‍ സമരം ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി അംഗം ഷിജോ പട്ടമന അധ്യക്ഷനായിരുന്നു.കെഎം.സിന്ധു , എബി ജോസഫ് ,ഫെബിന്‍, രവി തുടങ്ങിയവര്‍ സംസാരിച്ചു .