മരിയനാട് സമരഭൂമിയില്‍ ആദിവാസി കുടുംബങ്ങള്‍ രണ്ടാം ഘട്ട സമരത്തിലേക്ക്.ആദിവാസി ഐക്യ വേദിയുടെയും,ഗോത്ര മഹാസഭയുടേയും
നേതൃത്ത്വത്തിലാണ് ഭൂമിയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി മരിയനാട് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഭൂമിയില്‍ കുടില്‍ കെട്ടി സമരം നടത്തുന്നത്.നാളെ ആദിവാസി ഐക്യവേദി രണ്ടാംഘട്ടം ഭൂസമരത്തിന് തുടക്കമിടും.മഴക്കാലം ആരംഭിക്കുന്നതോടെ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങള്‍ തീരാ ദുരിതത്തിലേക്ക് പോകും അടിയന്തിരമായി ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.പൂതാടി പഞ്ചായത്തിലെ മരിയനാട് കെ എഫ് ഡി സി യുടെ 233 ഹെക്ട്ടര്‍ കാപ്പിത്തോട്ടത്തിലാണ് ആദിവാസി ഐക്യവേദിയും,ഗോത്ര മഹാസഭയും . 2022 മെയ് 6 ന് കുടില്‍ കെട്ടി ഭൂമിക്കായി സമരം ആരംഭിച്ചത് . സമരം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ നടപടികള്‍ വൈകുകയാണ് . ഗോത്ര മഹാസഭയുടെ നേതൃത്ത്വത്തില്‍ 430 ഓളം കുടുംബങ്ങളും, ആദിവാസി ഐക്യ വേദിയുടെ 530 ഓളം കുടുംബങ്ങളുമാണ് കുടില്‍ കെട്ടി സമരം തുടരുന്നത്. ബന്ധപെട്ട സര്‍ക്കാര്‍ അനുകൂല നടപടികള്‍ ഒന്നും സ്വികരിക്കുന്നില്ല.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്ര കുടുംബങ്ങളാണ് ഇവിടെ സമരം നടത്തുന്നത്.രൂക്ഷമായ വന്യമൃഗശല്യംസമരക്കാര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ട്ടിക്കുന്നത്. വനവകാശ നിയമ പ്രകാരം സമരം ചെയ്യുന്ന ുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് നാളെ രണ്ടാം ഘട്ടം സമരം ആരംഭിക്കുന്നതെന്ന് ആദിവാസി ഐക്യവേദി വൈ: പ്രസിഡന്റ് സീതാമാരന്‍ വയനാട് വിഷനോട് പറഞ്ഞു . സമരഭൂമിയില്‍ കുടിവെളളം വെളിച്ചം എന്നിവ എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപെട്ടു . സമരം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭൂമിക്കായുള്ള ചര്‍ച്ചകള്‍ നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല . നാളെ രണ്ടാം ഘട്ടം സമരം സമരഭൂമിയില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുമെന്നും സീതാമാരന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post