ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമലത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04935 240351.
നൈറ്റ് വാച്ച്മാന്‍ കൂടിക്കാഴ്ച
മാനന്തവാടി ഗവ. കോളജിലെ ഹോസ്റ്റലുകളില്‍ നൈറ്റ് വാച്ച്മാന്‍മാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 30) ഉച്ചയ്ക്ക് 2 ന് കോളജില്‍ നടക്കും. എക്സ് സര്‍വീസ്മെന്‍ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എക്സ് സര്‍വീസ്മെന്‍ ആണെന്ന് തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം.
അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളി ടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍ നിയമനത്തിനായി മേയ് 31 ന് നടത്താനിരുന്ന കൂടിക്കാഴ്ച ജൂണ്‍ 1 ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04936 247420.
സര്‍വ്വെയര്‍ കൂടിക്കാഴ്ച
വയനാട് ഡിജിറ്റല്‍ റീസര്‍വ്വെ പദ്ധതികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വെയര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മേയ് 30 ന് രാവിലെ 10 മുതല്‍ 1 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും കളക്ട്രേറ്റില്‍ നടക്കും. അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോണ്‍: 04936 202251.
ഗസ്റ്റ് അധ്യാപക നിയമനം
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജില്‍ ഹിസ്റ്ററി കോഴ്സില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 2 ന് രാവിലെ 11 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍: 04936204569.
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
ജില്ലാ ശിശു ക്ഷേമ സമിതി പത്താംതരം പാസായ എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നു. ജൂണ്‍ 3 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്ലാസ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 9496666228 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ലേലം
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ജൂണ്‍ 13 ന് രാവിലെ 11 ന് ആശുപത്രി ഓഫീസില്‍ ലേലം ചെയ്യും. ലേലത്തിനുള്ള ക്വട്ടേഷനുകള്‍ 9 വരെ സ്വീകരിക്കും. ഫോണ്‍: 04936 256229.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ജൂണില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9744134901, 9847699720.