മണിപ്പൂര്‍ വംശീയ കലാപങ്ങള്‍ അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും ക്രിയാത്മകമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ആള്‍ കേരളാ കാത്തലിക് കോണ്‍ഗ്രസ്സ് മാനന്തവാടി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
ദ്വാരകാ ഫെറോന പ്രസിഡണ്ട് തോമസ് വന്‍മേലില്‍ ജാഥ ഉദ്ഘാടനം ചെയ്തു. സജി ഫിലിപ്പ്, റെനില്‍ കഴുതാടി, സജി ഇരട്ടമുണ്ടക്കല്‍, സാജു പുലിക്കോട്ടില്‍, ചാള്‍സ് വടശ്ശേരില്‍, ബിനു തോമസ്സ് ഏറക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ നന്ദി പറഞ്ഞു