സ്വപ്നവീട് കേരളാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചു

0

സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വപ്നവീട് ചാരിറ്റബിള്‍ ട്രെസ്റ്റിന്റെപ്രവര്‍ത്തനം ആരംഭിച്ചതായി ട്രെസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു പനമരം വിജയാ അക്കാദമിയില്‍വെച്ച് നടന്ന ചടങ്ങ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ത്താ സമ്മേളനത്തില്‍ ട്രെസ്റ്റ് പ്രസിഡണ്ട് ശ്രീജ പുല്‍പള്ളി, സെക്രട്ടറി മുനീര്‍ മുഹമ്മദ് പുല്‍പള്ളി, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ നെല്ലിയമ്പം, ജോയിന്‍ സെക്രട്ടറി ജിജു ഇരുളം,മീഡിയ കോര്‍ഡിനേറ്റര്‍ മുജീബ് റഹ്‌മാന്‍ അഞ്ചുകുന്ന് എന്നിവര്‍ പങ്കെടുത്തു.സമൂഹത്തില്‍ ജാതിയോ മതമോ ഒന്നും നോക്കാതെ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പാവങ്ങളെകണ്ടെത്തി വിവിധ പ്രസ്ഥാനങ്ങള്‍ പ്രവാസികള്‍ വ്യാപര വ്യവസായികള്‍ സന്നദ്ധ സംഘടനകള്‍ ത്രി തല പഞ്ചായത്തു ഭരണ സമിതികള്‍ സര്‍ക്കാറി ന്റെ വിവിധ വകുപ്പുകള്‍റ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടാണ് ഈ മഹത്തായ ലക്ഷ്യം നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും.ഇതിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവ രുടെ വാട്‌സാപ്പ്കുട്ടായ്മ സമസ്ഥാനടിസ്ഥാനത്തിലും എല്ലാ ജില്ലകളിലും ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ നടത്തുവാനും സൗജന്യ മായി മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്കും തുടക്കം കുറിച്ചു ഇതിന്റെ ഭാഗമായി അപകടത്തില്‍ പരിക്ക് പറ്റിയ കോട്ടയം ജില്ലയിലെ ഒരു രോഗിക്ക് 25000 രൂപ കൈമാറി.പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാകമ്മറ്റികള്‍ രൂപികരിക്കും വയനാട് ജില്ലാ കമ്മറ്റി നിലവില്‍ വന്നു ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്കുഫണ്ട് കണ്ടെത്തുന്നതോടൊപ്പം നിര്‍മാണ മേഖലയിലുള്ളവരുമായി സഹകരിച്ചു സൗജന്യ സേവനങ്ങളും നിര്‍മ്മാണ വസ്തുക്കളുടെ ശേഖരണവും സുഖമമായി നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!