കരുതലും കൈത്താങ്ങും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിക്കുന്ന പരിപാടി: എം.ബി രാജേഷ്

0

സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് സര്‍ക്കാര്‍ സംവിധാനം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിക്കുന്ന പരിപാടിയാണെന്ന് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ഓഫീസുകള്‍ കയറിയിറങ്ങുന്ന പകരം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ് അദാലത്തുകള്‍ വഴി ചെയ്യുന്നതെന്നും മന്ത്രി.ബത്തേരി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സുല്‍ത്താന്‍ബത്തേരി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഡോണ്‍ ബോസ്‌കോ കോളജില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദാലത്തിന്റെ ലക്ഷ്യത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.സേവനങ്ങള്‍ ജനങ്ങളിലേക്ക് സമയബന്ധിതമായി എത്തുക എന്നത് അവകാശമാണ് . അത് ലഭിക്കാതിരുന്നാല്‍ നീതി നിഷേധമാണ്. ആ സാഹചര്യത്തിന് പരിഹാരം കാണാനാണ് ഗവണ്‍മെന്റ് ശ്രമം നടത്തുന്നത്.ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികള്‍ക്കാണ് അദാലത്തില്‍ പരിഹാരം ഉണ്ടാകുന്നത്. നിയമപരമായി തീര്‍പ്പുണ്ടാക്കാനും പരിഹരിക്കാനും കഴിയുന്ന എല്ലാ പരാതികളിലും തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി.232 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനായിരുന്നു. വനം. വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, വി അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, ഡി.എം. ഒ ഷജ്‌ന കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ .രമേശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!