തണലോരം ഷെല്‍ട്ടറും മുണ്ടേരിയിലെ നവീകരിച്ച പാര്‍ക്കും നാടിന് സമര്‍പ്പിച്ചു

0

തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി കല്‍പ്പറ്റ നഗരസഭ നിര്‍മ്മിച്ച തണലോരം ഷെല്‍ട്ടര്‍ അന്തേവാസികള്‍ക്കായി തുറന്നുകൊടുത്തു. മുണ്ടേരിയിലെ നവീകരിച്ച പാര്‍ക്കും നാടിന് സമര്‍പ്പിച്ചു. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കല്‍പറ്റ നഗരസഭാധ്യക്ഷന്‍ കേയംതൊടി മുജീബ് അധ്യക്ഷനായി.ഒന്നരക്കോടിരൂപ ചെലവില്‍ പണിത മൂന്നുനില കെട്ടിടത്തില്‍ 16 മുറികളും രണ്ടുഹാളും അടുക്കള ഉള്‍പ്പെടെ അനുബന്ധസൗകര്യങ്ങളുമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 60 പേര്‍ക്ക് ഇവിടെ താമസിക്കാം. ഉപജീവ നത്തിന് നഗരത്തില്‍ ചെയ്യുന്ന തൊഴില്‍ തുടരാന്‍ ഇവരെ അനുവദിക്കും. വൈകുന്നേരം ആറി നുമുമ്പ് തിരിച്ചെത്തണമെന്ന വ്യ വസ്ഥയിലാണ് അന്തേവാസിക ളെ രാവിലെ പുറത്തുവിടുക. 60 ലക്ഷം രൂപ ചെലവിലാണ് മുണ്ടേരിയില്‍ പാര്‍ക്ക് നവീകരിച്ചത്. നഗരസഭ ഉപാധ്യക്ഷ കെ.അജിത, നഗര സഭാ സെക്രട്ടറി അലി അസ്‌കര്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ടി.ജെ. ഐസക്ക്, ജൈന ജോയി, ഒ. സരോജിനി, സി.കെ. ശിവരാമന്‍, എ.പി. മു സ്തഫ, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുങ്ങയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!