68-ാംവയസ്സില്‍ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷയെഴുതി പങ്കജവല്ലി അമ്മ

0

ജില്ലയില്‍ 465 പേര്‍ പരീക്ഷയെഴുതിയതില്‍ ഏറ്റവും പ്രായംകൂടിയ പഠിതാവുകൂടിയാണ് പങ്കവല്ലിയമ്മ. സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ പഠിതാവായ ഇവരെ നഗരസഭ ചെയര്‍മാന്‍ ആദരിച്ചു. രണ്ടാംശനിയാഴ്ചകളിലും ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും സര്‍വ്വജന സ്‌കൂളില്‍ നടത്തിയ ക്ലാസ്സുകളില്‍ പങ്കെടുത്താണ് ഈ പ്രായത്തിലും പരീക്ഷയ്ക്കായി തയ്യാറെടുത്തത്.പുല്‍പ്പള്ളി സ്വദേശായിയ പങ്കജവല്ലി അമ്മ.
തന്നേക്കാള്‍ പ്രായം കുറഞ്ഞ 54പേരൊടോപ്പം വിദ്യാര്‍ത്ഥിയായി ഇരുന്നാണ് പങ്കജവല്ലിയമ്മ തുല്യതപരീക്ഷക്കായി തയ്യാറെടുത്തതത്. പരീക്ഷ കഴിഞ്ഞെത്തിയ ഇവരെ സുല്‍ത്താന്‍ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ആദരിച്ചു. ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് അധ്യക്ഷനായിരുന്നു സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അസീസ് മാടാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍,ഷിജി വിനോന്‍ , കെ റഷീദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!