അരിമുള പുഴയില്‍ മാലിന്യം തള്ളി

0

അരിമുള പുഴയില്‍ മാലിന്യം തള്ളി കഴിഞ്ഞ രാത്രിയാണ് കിലോക്കണക്കിന് ഭക്ഷണാവശിഷ്ട്ടങ്ങള്‍ പ്ലാസ്റ്റിക്ക് തുടങ്ങിയവ പാലത്തില്‍ നിന്നും പുഴയിലേക്ക് നിക്ഷേപിച്ചത്.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂതാടി പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി
സമീപത്ത് ഗ്രഹപ്രവേശനം നടന്ന വീട്ടിലെ ഭക്ഷണാവശിഷ്ട്ടങ്ങള്‍ ആണ് പുഴയില്‍ നിക്ഷേപിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു തുടര്‍ന്ന് സ്ഥലത്ത് എത്തിയ അധികൃതര്‍ വീട്ടുകാര്‍ക്ക് നോട്ടിസ് നല്‍കി. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിയുന്നത് സ്ഥിരമാണന്ന് പരിസരവാസികള്‍.പാലത്തിന് താഴെ പുഴകരയില്‍ നിരവധി ഗോത്രകുടുംബങ്ങള്‍ താമസിക്കുന്നുണ്ട്
പുഴയിലെ വെള്ളം അലക്കുന്നതിനും കുളിക്കുന്നതിനും , കുടിവെളളത്തിനും ഇവര്‍ ഉപയോഗിക്കുന്നുണ്ട്.ഭക്ഷണാവശിഷ്ട്ടങ്ങള്‍ നിക്ഷേപിച്ചതോടെ പുഴയിലെ വെള്ളം മലിനമായി.പുഴയില്‍ മാലിന്യം തള്ളിയവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!