അവാര്‍ഡ് തിളക്കത്തില്‍ ചതി: മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം

0

 

46-ാംമത്കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാര പ്രഖ്യാപനത്തില്‍ വയനാടിന് അഭിമാനമായി വയനാടിന്റെ കഥ പറഞ്ഞ് ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത ‘ചതി ‘.ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായാണ് ‘ചതി’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ ആക്ഷനും, സെന്റിമെന്റ്‌സിനും, പ്രണയത്തിനും പ്രാധാന്യം നല്‍കി മെയ് 12 ന് പുറത്തിറങ്ങിയ ‘ചതി’ക്ക് പ്രേക്ഷകരുടെയും, നിരൂപകരുടെയും മികച്ച അഭിപ്രായമാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

കാമ്പുള്ള കഥകള്‍ മലയാള സിനിമക്ക് സമ്മാനിച്ച ശരത്ചന്ദ്രന്‍ വയനാട് സ്വന്തം നാടിന്റെ കഥ ഇത്തവണ വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ തീയേറ്ററ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ പുരസ്‌കാരം കൂടി ലഭിച്ചതിന്റെയും, ഒപ്പം വിദേശരാജ്യങ്ങളില്‍ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിച്ചതിന്റെയും ഇരട്ടി സന്തോഷത്തിലാണ് സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാടും അണിയറ പ്രവര്‍ത്തകരും. WM aമൂവീസിന്റെ ബാനറില്‍ എന്‍. കെ. മുഹമ്മദ് ആണ് ‘ചതി ‘ നിര്‍മിച്ചിരിക്കുന്നത്.

ജാഫര്‍ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ഇവരെ കൂടാതെ സംവിധായകന്‍ ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍,ഉണ്ണി രാജ്,ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര,സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം വയനാട്ടില്‍ നിന്നടക്കമുള്ള ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ക്യാമറ -ഉത്പല്‍ വി നായനാര്‍,

എഡിറ്റിംഗ് -പി. സി മോഹനന്‍ ,

ഗാനരചന – ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശരത് ചന്ദ്രന്‍ വയനാട്

സംഗീതം – പി ജെ

പശ്ചാത്തല സംഗീതം- മോഹന്‍ സിതാര

സംഘട്ടനം – മാഫിയ ശശി, റോബിന്‍ ടോം

നൃത്തം -ശാന്തി മാസ്റ്റര്‍

കലാസംവിധാനം മുരളി ബേപ്പൂര്‍

ചമയം -പട്ടണം റഷീദ്,റഹീം കൊടുങ്ങല്ലൂര്‍

വസ്ത്രലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്

പ്രൊജക്റ്റ് ഡിസൈനര്‍- രാജു പി കെ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമുറ്റം

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -റിയാസ് വയനാട്

അസോസിയേറ്റ് ഡയറക്ടര്‍ -കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍- ധനേഷ് ദാമോദര്‍,

ഡി. ഐ സുരേഷ് എസ് ആര്‍, മിക്‌സിങ് – ജിജോ ടി ബ്രൂസ്, സൗണ്ട് – രാജേഷ് പി എം, ഫിനാന്‍സ് കണ്‍ട്രോളര്‍- ടോമി,ഗായകര്‍ – ജാസ്സി ഗിഫ്റ്റ് സുബാഷ് കൃഷ്ണ , സാന്ദ്ര വര്‍ഗീസ് , സ്റ്റുഡിയോ -ചലച്ചിത്രം, സ്റ്റില്‍സ് കുട്ടീസ്, ്‌ളഃ ശ്രീനാഥ്, ഡിസൈനര്‍- ബിനോഷ് ജോര്‍ജ്.
‘ചതി ‘ തിയറ്ററുകളില്‍ എത്തിക്കുന്നതിനൊപ്പം തന്നെ തെന്നിന്ത്യയിലെ പ്രഗല്‍ഭ താരങ്ങളും , അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാന ഘട്ട പണിപുരയിലാണ് സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട്.

 

Leave A Reply

Your email address will not be published.

error: Content is protected !!