ഷെല്‍ട്ടര്‍ ഹോം പുതിയ കെട്ടിടത്തിലേക്ക്
മാനന്തവാടി ആറാട്ടുതറ ശാന്തിനഗറില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പാറത്തോട്ടം കര്‍ഷക വികസന സമിതിയുടെ നേതൃത്വത്തില്‍ 2014 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഷെല്‍ട്ടര്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷൈല ജോസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.ഐ ജോസഫ്, ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, ശാന്തകുമാരി, വില്‍മ ജൂലിയറ്റ് പാറത്തോട്ടം കാര്‍ഷ വികസനസമതി സെക്രട്ടറി പി.വി വര്‍ഗീസ്, ഗീത എന്നിവര്‍ സംസാരിച്ചു.