സമര പ്രചരണ വാഹനജാഥയ്ക്ക് സ്വീകരണം നല്‍കി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെയും ജനുവരി 16ന് നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും മുന്നോടിയായുള്ള സമര പ്രചരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവന്‍ ക്യാപ്റ്റനായും. ഒ.വി വര്‍ഗീസ് വൈസ് ക്യാപ്റ്റനുമായ ജാഥയ്ക്ക് ആണ് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട യൂണിറ്റ്. യൂത്ത് വിങ് വെള്ളമുണ്ട യൂണിറ്റ് എന്നിവര്‍ സംയുക്തമായി സ്വീകരണമൊരുക്കിയത്. യൂണിറ്റ് പ്രസിഡണ്ട് ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു.