മാനന്തവാടി താലൂക്കിലെ ആദ്യ കെസ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
മാനന്തവാടി താലൂക്കില്‍ ആദ്യ കെ സ്റ്റോറായ തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍ക്കുളം 75-ാം നമ്പര്‍ പൊതുവിതരണ കേന്ദ്രം എംഎല്‍എ ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു.റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉല്‍പനങ്ങളും ചോട്ടു ഗ്യാസ്, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, ബാങ്കിംഗ് ഇടപാടുകള്‍ എന്നിവ സമയബന്ധിത മാ യും നടപ്പാക്കും.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ് അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ചാണ് റേഷന്‍ കടകളുടെ വൈവിധ്യവല്‍ക്കരണവും കെ സ്റ്റോറുകള്‍ ആക്കുക എന്ന പദ്ധതിയും നടപ്പിലാക്കുന്നത്..താലൂക്ക് സപ്ലൈ ഓഫീസര്‍ മഞ്ജു, മെമ്പര്‍ ജോണി മറ്റത്തിലാനി, മനോഷ് ലാല്‍, എന്‍ എം ആന്റണി, പി ശശി,മോയിന്‍ കാസിം തുടങ്ങിയവര്‍ സംസാരിച്ചു.