പാലം നിര്‍മ്മാണം ആരംഭിച്ചു

0

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍അപ്രതിക്ഷിത മഴയിലുണ്ടായ കുത്തൊഴുക്കില്‍ ഒലിച്ച് പോയ പൂതാടി എരുമത്താരിപാലത്തിന് പകരം പുതിയ പാലം നിര്‍മ്മാണം ആരംഭിച്ചു.തൊഴിലുറപ്പ് പദ്ധതിയിലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴയിലാണ് പൂതാടി പഞ്ചായത്തിലെഎരുമത്താരി പാലം തകര്‍ന്ന് വീണത്.മാങ്ങോട് – പൂതാടി പ്രദേശങ്ങളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ട് ജനങ്ങള്‍ ദുരിതത്തിലായിരുന്നു.തുടര്‍ന്ന് സ്ഥലത്ത് എത്തിയ അന്നത്തെ ജില്ലാ കളക്ട്ടര്‍ എം ഗീതാ , പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു , വാര്‍ഡംഗം ഐ ബി മൃണാളിനി, സി ജെ നിത്യ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി . തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു . തുടര്‍ന്നാണ്തൊഴിലുറപ്പ് പദ്ധതിയില്‍ പെ ടുത്തി പതിനാലര ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്.തൊഴിലുറപ്പ് പദ്ധതിയില്‍ പെ ടുത്തി പതിനാലര ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയത് . 450തൊഴില്‍ ദിനം കൊണ്ട് പാലം നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നും ജില്ലയില്‍ തന്നെ ആദ്യമായാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പാലം നിര്‍മ്മാണം നടത്തുന്നതെന്നും പഞ്ചായത്തംഗം ഐ ബി മൃണാളിനി പറഞ്ഞു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!