ശക്തമായ കാറ്റില്‍ വാഴകൃഷി നശിച്ചു

0

മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വാഴകൃഷി നശിച്ചു. സുല്‍ത്താന്‍ബത്തേരി കട്ടയാട് സ്വദേശി ഉദയനിവാസ് കുഞ്ഞികൃഷ്ണന്‍ ഇറക്കിയ 1200 ഓളം കുലച്ച നേന്ത്ര വാഴകളാണ് കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും നിലം പതിച്ചത്. കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകന് ഉണ്ടായിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന് കര്‍ഷകന്‍. രണ്ടേക്കര്‍ കൃഷിയിടത്തില്‍ 2000 വാഴകളാണ് കുഞ്ഞികൃഷ്ണന്‍ കൃഷി ഇറക്കിയത്. ഈ വാഴകളാണ് കാറ്റിലും മഴയിലും നിലംപതിച്ചത്. ഇതുവരെ ഒരു വാഴക്ക് 300 രൂപയോളം ചെലവ് വന്നുവെന്നാണ് കര്‍ഷകന്‍ പറയുന്നത്. കാറ്റില്‍ വാഴകള്‍ ഒട്ടിഞ്ഞ് നിലം പതിച്ചതോടെ ലക്ഷങ്ങളുടെ നഷ്ട്ടമാണ് കര്‍ഷകന് ഉണ്ടായിരിക്കുന്നത്. മാനും കുരങ്ങും അടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നും കാവലിരുന്നു സംരക്ഷിച്ചു പോന്ന വാഴ കൃഷി നശിച്ചത് കര്‍ഷകന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷി വകുപ്പ് നിര്‍ദേശ പ്രകാരം വിള ഇന്‍ഷൂറന്‍സ് ചെയ്തിട്ടുണ്ടെങ്കിലും അത് എപ്പോള്‍ ലഭിക്കുമെന്ന ആശങ്കയും ഈ കര്‍ഷകനുണ്ട്. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ജീവിതം തന്നെ വഴി മുട്ടുമെന്നാണ് കര്‍ഷകന്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!