വഴിതെറ്റിയ ബീഹാര്‍ സ്വദേശിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ചില്‍ഡ്രന്‍സ് ഹോം

0

നാടുവിട്ടിറങ്ങി വഴി തെറ്റി വയനാട്ടിലെത്തിയ 17 കാരനെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിച്ച് കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍. സംസാരശേഷിയില്ലാത്ത വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ബീഹാറിലെ ഉള്‍ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്. മാര്‍ച്ച് 22ന് രാത്രിതലപ്പുഴയില്‍ വെച്ച്ഒരു വിദ്യാര്‍ത്ഥി വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലപ്പുഴ പോലീസ് 23ാം തിയ്യതിയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കുട്ടിയെ കൈമാറിയത് .

ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ സ്വദേശം കണ്ടെത്തുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഏതു ഭാഷയാണ് കുട്ടി കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ അടക്കം സ്വദേശം മനസ്സിലാക്കുന്നതിനായി കൊണ്ടുവന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. അവസാനം ആധാര്‍ മുഖേന കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടിയുടെപേരില്‍ പുതിയ ആധാര്‍ നമ്പര്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ആധാറിന്റെ സൈറ്റ് റിജക്ട് ചെയ്യപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് കോപ്പി നല്‍കുകയും ചെയ്തതോടെയാണ് ബീഹാര്‍ സ്വദേശിയാണെന്നും പേര് നീരജ് കുമാര്‍ എന്നാണെന്നും വ്യക്തമായത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ ബീഹാറുമായി ബന്ധപ്പെടുകയും അവിടുത്തെ ബേഗ് സുര ജില്ലയില്‍ ഭഗവട ഗ്രാമത്തിലെ സനോജ് കുമാര്‍ എന്നയാളുടെ മകനാണ് എന്ന് കണ്ടെത്തുകയിമായിരിന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ടോടെ നീരജ് കുമാറും പിതാവും ബീഹാറിലെ സ്വന്തം നാട്ടിലേക്ക് മടങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!