കല്‍പ്പറ്റ നഗരത്തില്‍ ഇനി ഒരാഴ്ച മാമ്പഴക്കാലം.

0

പിണങ്ങോട് റോഡില്‍ എന്‍.എം.ഡി.സി. നാട്ടു ചന്തയില്‍ ഫുഡ് ഫെസ്റ്റ് 22ന് തുടങ്ങും.ഇതിന്റെ ഭാഗമായി വിവിധയിനം മാമ്പഴങ്ങളുടെ പ്രദര്‍ശനം തുടങ്ങി.28വരെ അഗ്രി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.. വയനാടിന്റെ വിഭവ വൈവിധ്യം ആഗോളതലത്തില്‍ എത്തിക്കുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനും പ്രാപ്തമാക്കുകയാണ് ഫെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നെക്സ്റ്റോര്‍ ഗ്ലോബല്‍ ടെകിന്റെ കാര്‍ഷിക വിഭാഗമായ ഫുഡ് കെയറാണ് നാട്ടുചന്തയുമായി സഹകരിച്ച് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

മേളയില്‍ വയനാടിന്റെ വിവിധ മേഖലകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നുമുള്ള വിഭവങ്ങളുടെ രുചി വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.മേളയോട് അനുബന്ധിച്ച് 22, 23 തിയ്യതികളില്‍ ഫുഡ് ബിസിനസ് പരിശീലനവും വിവിധയിനം പഴവര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും വില്പനയും മാമ്പഴ പ്രദര്‍ശനവും നടത്തുന്നുണ്ട്. വയനാടിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ടറിയാന്‍ സാധിക്കുന്ന തരത്തില്‍ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.28വരെയാണ് ഫെസ്റ്റ്

Leave A Reply

Your email address will not be published.

error: Content is protected !!