വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു പരിക്കേല്പിച്ച് സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍
തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയില്‍ വീട്ടില്‍ പെയ്റ്റിംഗ് ജോലി ചെയ്തിരുന്ന പ്രതി, വീട്ടമ്മയെ കാപ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് കഴുത്തില്‍ കിടന്ന രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണ മാല കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ അടൂര്‍ പന്നിവിള, ലിനു ഭവന്, റോഷന് എന്ന ലിജുവിനെയാണ് മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചിറ്റാരിക്കല്‍ പോലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പോലിസ് സംഘത്തില്‍ മാനന്തവാടി എസ്.എച്ച്.ഒ അബ്ദുള്‍ കരീം. തിരുന്നെല്ലി എസ്.ഐ സാജന് . എ.എസ്.ഐ ബിജു വര്‍ഗ്ഗീസ് . സി.പി.ഒ മാരായ സരിത്ത്, സുഷാന്ത്, പ്രജീഷ്, വിനീത് എന്നിവരും ഉണ്ടായിരുന്നു.