പയ്യംമ്പള്ളി ശോഭയുടെ മരണം ഒരാള്‍ കൂടി അറസ്റ്റില്‍
പയ്യംമ്പള്ളി കുറുക്കന്‍ മൂല കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചസംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍.പയ്യംമ്പള്ളി കുറുക്കന്‍മൂല മഞ്ഞൂരാന്‍ വീട്ടില്‍,ജിജോ എന്ന കുഞ്ഞാവയെയാണ് അറസറ്റ് ചെയിതത്.ലോക്കല്‍ പോലീസ് ആണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത് പിന്നീട് എസ് എം എസ് വയനാട് കേസ് അന്വേഷിച്ച് കൃഷിയിടത്തില്‍ ഷോക്ക് വെച്ചിരുന്ന സ്ഥലമുടമയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് വയനാട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ക്രൈംബ്രാഞ്ചിന്റെ അന്വോഷണത്തില്‍ പ്രതിയുടെയും മരണപ്പെട്ട യുവതിക്ക് പ്രതി നല്‍കിയ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍ഗോഡ് ഡി സി ആര്‍ ബി ഡിവൈഎസ്പി അബ്ദുള്‍ റഹിം സി ഐ ആണ് ശോഭയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നപ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ മാനന്തവാടി സ്‌പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു. കേസിന്റെ അന്വേഷണ സംഘത്തില്‍ ന് സിനിയര്‍ സി പി ഒ പത്മകുമാര്‍ സി പി ഒ മാരായ ജിന്‍സ്. കെ. ജെ, വിപിന്‍ വി അജ്ഞന കെ എസ് എന്നിവര്‍ ഉണ്ടായിരുന്നു.