കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിന്റെ (കെ.എസ്.ഡബ്യു.എം.പി) ജില്ലാ ഓഫീസ് കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് ബിള്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലെയും ജൈവ-അജൈവ, ഖരമാലിന്യ പരിപാലനത്തിന് ആവശ്യമായ നൂതനമായ ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുകയും നിലവിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി അടുത്ത 25 വര്‍ഷത്തേക്കുള്ള ഖരമാലിന്യ പരിപാലനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് (എസ്.ഡബ്ല്യൂ.എം) എഞ്ചിനീയര്‍, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് എക്സ്പേര്‍ട്ട്, മോണിറ്ററിങ് ആന്റ് ഇവാല്യേഷന്‍ എക്സ്പേര്‍ട്ട്, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, സോഷ്യല്‍ കം കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് എന്നീ 5 ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റികളില്‍ ഒരു എസ്.ഡബ്ല്യൂ.എം എഞ്ചിനീയറും പ്രവര്‍ത്തിക്കും. ലോകബാങ്കിന്റെസഹായത്തോടെ കേരളത്തിലെ എല്ലാ നഗര-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്ന കെ.എസ്.ഡബ്യു.എം.പി പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് 21 കോടി രൂപയോളമാണ് 2022-27 വര്‍ഷക്കാലയളവില്‍ ലഭിയ്ക്കുക.ജില്ലാ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഓഫീസ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എസ്.ഡബ്യു.എം.പി ഉദ്യോഗസ്ഥരോടൊപ്പം ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥന്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.